നാദാപുരം: മയ്യഴി പുഴയിലെ തെരുവംപറമ്പിൽ പുഴയോരം മണ്ണിട്ട് മൂടിയതായി വടകര താലൂക്ക് സർവേ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. താലൂക്ക് സർവേയർ സതീഷ് കുമാർ കുനിയിലാണ് അന്വേഷണ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറിയത്.

പുഴയോരം 106 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും പുഴ മണ്ണിട്ട് മുടിയതായി റിപ്പോർട്ടിൽ പറയുന്നു. പുഴയിൽ വെള്ളം ഒഴുകുന്ന ഭാഗത്താണ് മണ്ണിട്ടിരിക്കുന്നത്. ആരാണ് പുഴയോരം നികത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
രണ്ട് ഘട്ടമായാണ് സർവേ വിഭാഗം പുഴയോരത്ത് പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ സ്കെച്ച് ഉപയോഗിച്ചും രണ്ടാമത് മെഷീൻ ഉപയോഗിച്ചും വിശദമായ സർവേയാണ് നടത്തിയതെന്ന് സതീഷ് കുമാർ പറഞ്ഞു.
നാദാപുരം പഞ്ചായത്തിൻ്റെ മൗനാനുവാദത്തിൽ സ്വകാര്യവ്യക്തികൾ പുഴ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്.
നിയമവിരുദ്ധമായി പുഴ നികത്തുന്നതിനെതിരെ കെഎസ് കെടിയു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു
#Report #riverbank #Theruvamparamp #covered #soil