തൂണേരി: (nadapuram.truevisionnews.com) ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ തൂണേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തൂണേരി ടൗണിൽ ഉൾപ്പടെ വിവിധയിടങ്ങളിലായി ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിച്ച് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിലാക്കാത്തത് വാഹന യാത്രക്കാർ മാത്രമല്ല കാൽനട യാത്രക്കാർ പോലും ദുരിതമനുഭവിക്കുകയാണ്.
ഈ വിഷയത്തിൽ ജനങ്ങളുടെ ദുരിതമകറ്റാൻ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം തൂണേരിയിൽ മുണ്ടക്കൽ കുഞ്ഞിരാമൻ നഗറിൽ സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ടി എം കുമാരൻ, എം ടി കെ രജീഷ്, സുരേന്ദ്രൻ തൂണേരി എന്നിവരടങ്ങുന്ന പ്രസീഡിയവും ഒ ബാബുരാജ്, ഇ അരവിന്ദൻ, എം ലിസി, കെ ഭാസ്കരൻ , എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എം സി നാരായണൻ നമ്പ്യാർ, ശ്രീജിത്ത് മുടപ്പിലായി, ടി സുഗതൻ, വി പി ശശിധരൻ, ഐ വി ലീല പ്രസംഗിച്ചു.
മുതിർന്ന പാർട്ടി മെമ്പർ ഐ വി കുമാരൻ മാസ്റ്റർ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ പ്രവർത്തന റിപ്പോർട്ടും സി വി ബാലൻ രക്തസാക്ഷി പ്രമേയവും, സുരേന്ദ്രൻ തൂണേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സെക്രട്ടറിയായി ഭാരവാഹികളായി വിമൽ കുമാർ കണ്ണങ്കൈ, അസി: സെക്രട്ടറിയായി ടി എം കുമാരൻ എന്നിവരെ തെരഞ്ഞെടുത്തു.
#Jaljeevan #project #Roads #should #made #traffic #friendly #CPI