നാദാപുരം:(nadapuram.truevisionnews.com) ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വിലങ്ങാട് പുഴയിൽ അടിഞ്ഞു കൂടിയ പാറകളും കല്ലുകളും പുഴയിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. വിലങ്ങാട് പുഴയുടെ വീതി നിലനിർത്തി പാറകളും കല്ലുകളും നീക്കണമെന്ന് നേരത്തേ തന്നേ ആവശ്യമുയർന്നതാണ്.

നീണ്ട കാത്തിരിപ്പിനു ശേഷം ഇറിഗേഷൻ വകുപ്പ് അതിന്റെ ജോലി ആരംഭിച്ചപ്പോൾ അത് നിലവിലെ പുഴയുടെ വീതി കുറച്ച് രണ്ടു സൈഡിലും ഒഴുകി വന്ന പാറകളും കല്ലുകളും നിക്ഷേപിക്കുന്നത് മഴക്കാലത്ത് വെള്ളം വിലങ്ങാട് ടൗണിലേക്ക് കയറി കടകളും മറ്റും വെള്ളത്തിനടിയിൽ ആകുന്ന സ്ഥിതി സംജാതമാകുമെന്ന് മാത്രമല്ല ടൗണിലെ പാലത്തിന് അത് വലിയ ഭീഷണി ഉണ്ടാക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് പറഞ്ഞു.
നിലവിൽ 20 മീറ്ററിലധികം വീതിയുള്ള പുഴ പ്രവർത്തി തുടങ്ങിയതിനു ശേഷം കേവലം പത്ത് മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. പുഴയുടെ വീതി കുറഞ്ഞാൽ പുഴയുടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. കോടികൾ മുടക്കി ചെയ്യുന്ന ഇത്തരം പ്രവർത്തിയുടെ ഗുണം നാടിനു ലഭിക്കാതെ വരുന്നത് വേദനജനകമാണെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കോരങ്കോട്, മണ്ഡലം പ്രസിഡന്റ് എൻ കെ മുത്തലിബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു ജോസ് ഇരുപ്പക്കാട്, ഷെബി സെബാസ്റ്റ്യൻ, ശശി പി എസ്, രവീന്ദ്രൻ മാസ്റ്റർ, ജയേഷ് കുമാർ യു പി, ഹമീദ്, തോമസ് മാത്യു, കെ പി അബ്ദുള്ള, ശിവൻ കുട്ടി,ഹുസൈൻ കെ തുടങ്ങിയവർ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന പുഴ സന്ദർശിച്ചു.
#Visited #river #Maintain #width #Vilangad #river #remove #rocks #stones #Congress