Mar 30, 2025 08:10 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം സി.സി യു.പി സ്കൂളിന് സമീപം നടന്ന പെരുന്നാൾ ആഘോഷത്തിനിടെ സ്ഫോടനം . രണ്ട് പേർക്ക് ഗുരുതര പരിക്ക്.

നാദാപുരം ഇയ്യംകോട് സ്വദേശികളായ പൂമുള്ളതിൽ ഷഹറാസിനും അബ്ദുള്ള റിയാസിനുമാണ് പരിക്കേറ്റത്. ഇരുവരെയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

KL18Y3733 നമ്പർ കാറിനുള്ളിൽ വച്ചാണ് സ്ഫോടനം നടന്നത്. അപകടത്തിന് പിന്നാലെ ഒളിപ്പിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്നും സ്ഫോടകവസ്തുക്കൾ മാറ്റിയിട്ടുണ്ട് . സംഭവത്തിനു പിന്നാലെ നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


#Explosion #during #Eid #celebrations #Nadapuram #Two #seriously #injured

Next TV

Top Stories










News Roundup