നാദാപുരം:(nadapuram.truevisionnews.com) എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ കൂച്ചുവിലങ്ങ് എന്ന മുദാ വാക്യമുയർത്തി ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് സ്വാഗതവും ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷതയും വഹിച്ചു. ജില്ലാ കമ്മറ്റി അംഗം അമിത പ്രദീപ്, എൻ കെ മിഥുൻ, എം ശരത്ത്,ഷഹറാസ് പി പി , രജീഷ് സി എച്ച് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ സി അഷിൽ നന്ദി പറഞ്ഞു
#Censorship #Empuran #movie #severe #restriction #freedom #expression #DYFI