നാദാപുരം: (nadapuram.truevisionnews.com) മാർക്കറ്റിലെ അറവു മാലിന്യ അവശിഷ്ടങ്ങൾ കയറ്റിപ്പോകാതെ മാർക്കറ്റ് ഗോഡൗണിൽ തന്നെ സൂക്ഷിക്കുന്നതു കാരണം പഴകി പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നത് നിത്യസംഭവമായതോടെ വ്യാപാരികളും, പൊതുജനങ്ങളും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.

കോഴിവ്യാപാരികൾ ഇറച്ചി മാലിന്യം ഏജൻസി വഴി കയറ്റി അയച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഇടപെട്ട് പഞ്ചായത്ത് പറയുന്ന ഏജൻസി വഴി മാലിന്യം അയക്കണമെന്നും, 3000 രുപയ്ക്ക് പകരം 5000 രൂപ വീതം കൊടുക്കണമെന്നും, അല്ലെങ്കിൽ ലൈസൻസ്പുതുക്കി നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇപ്പോൾ കയറ്റിപ്പോകുന്ന ഏജൻസിയിലേക്ക് മാറിയത്.
എന്നാൽ അവർ എല്ലാ ദിവസവും എടുക്കാതയുതാടെയാണ് മാർക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടിയത്. പൊതുജനങ്ങളുടെ ആരോഗ്യപ്രശ്നത്തിന് ഭീഷണിയാകുന്ന തരത്തിൽ മാലിന്യം മാർക്കറ്റിൽ കൂടിയിട്ടാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ എഫ് ഐ നേതാകൾ പറഞ്ഞു. സി.എച് രജീഷ്, കെ.പ്രിജിൽ എന്നിവർ മുന്നറിയിപ്പ് നൽകി.
#Foul #smell #Kallachi #fish #market #DYFI #protest