വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിൽ 46,73,02,530 രൂപ വരവും 46,51,96,917 രൂപ ചിലവും 21,05,613 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. പ്രസിഡണ്ട് പി.സുരയ്യയുടെ അദ്ധ്യക്ഷതയിൽ വൈ.പ്രസിഡണ്ട് സെൽമ രാജുവാണ് ബജറ്റ് അവതരിപ്പിച്ചത്.

വിലങ്ങാട് ഉണ്ടായ ദുരന്ത പാശ്ചാത്തലത്തിൽ അടിസ്ഥാന സൗകര്യങ്ങളും മേഖലയിലെ പുനരധിവാസവും വലിയ ഉത്തരവാദിത്തമാണ്. സർക്കാറിനൊപ്പം നിന്ന് കൊണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന കാര്യങ്ങൾ നിർവ്വഹിക്കാൻ കൂടി പര്യാപ്‌തമാക്കുന്നതിന് ബജറ്റിൽ വകയിരുത്തി.
പന്ത്രണ്ടോളം ഉന്നതികളിൽ വസിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതി, അതിദരിദ്രർ, ആശ്രയ കുടുംബങ്ങൾ, മറ്റ് അടിസ്ഥാന ജന വിഭാഗങ്ങൾ എന്നിവർക്കായുള്ള ഭവന പദ്ധതികൾക്കാണ് ഊന്നൽ നൽകുന്നത്.
ഭവന നിർമ്മാണത്തിനായി 12,81,81,400 രൂപയാണ് നീക്കി വെച്ചത്. ആരോഗ്യം, കുടിവെള്ളം, ശുചിത്വം,വൃദ്ധർ, ഭിന്നശേഷിക്കാർ, വനിതാ ശിശു ക്ഷേമം, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള പോഷകാഹാരം തുടങ്ങിയവക്കായി സേവന മേഖലയിൽ 34,47,93,483 രൂപ നീക്കി വെച്ചു.
കൃഷിയും അനുബന്ധ മേഖലകളും, പശുവളർത്തൽ, പോത്തുകുട്ടി, കോഴി വളർത്തൽ ചെറുകിട വ്യവസായം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഉൽപാദന മേഖലയ്ക്ക് 88,11,700 രൂപയാണ് വകയിരുത്തിയത്.
#Emphasis #housing #construction #Budget #Vanimel #Panchayath