നാദാപുരം റോഡ്: നാടിനെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ നാദാപുരം റോഡിൽ ബഹുജനങ്ങളെ അണിനിരത്തി കുട്ട നടത്തം സംഘടിപ്പിച്ചു. എക്സൈസ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, റസിഡൻസ് അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി സമിതി, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികൾ കൂട്ട നടത്തത്തിൽ പങ്കെടുത്തു.

മുന്നൂറിലേറെ പേർ പങ്കെടുത്ത കൂട്ട നടത്തം നാടിന്റെ മുന്നറിയിപ്പായി. മടപ്പള്ളി ഹൈസ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച കുട്ടനടത്തം നാട് ചുറ്റി വാഗ്‌ഭടാനന്ദ പാർക്കിൽ സമാപിച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള മുന്നറിയിപ്പും ചെണ്ടമേളവും പരിപാടിയിൽ ഇടംപിടിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സത്യൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ പ്രഭാഷണം നടത്തി. വിമുക്തി മാനേജർ ശ്രീനിവാസൻ, വടകര സർക്കൾ ഇൻസ്പക്ടർ ഹിരോഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ എന്നിവർ സന്നിഹിതരായി.
കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ ജാഗ്രതാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ഖാദർ ഹാജി, ജയൻ പാലേരി എന്നിവർ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
അസി എക്സൈസ് ഇൻസ്പെക്ടർ സോമസുന്ദരൻ കെ.എം സ്വാഗതവും ജാഗ്രത സമിതിചെയർമാൻ സി കെ വിജയൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ ശശികല ദിനേശൻ, ബിന്ദു വള്ളിൽ, ശാരദാ വത്സൻ, ശൈലജ പി.എം. എന്നിവർ നേതൃത്വം നൽകി.
#Warning #country #Locals #march #Nadapuram #Road #against #drugs