വാണിമേൽ: (nadapuram.truevisionnews.com) ദുരിത ബാധിതരോട് കരുണയില്ലാതെ നോട്ടീസ് അയച്ച വാണിമേലിലെ യുഡിഎഫ് ഭരണ സമതിക്കെതിരെ യുവജന പ്രതിഷേധം. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് നോട്ടീസ് അയച്ച യുഡിഎഫ് ഭരണ സമതിക്കെതിരെ യുവജന പ്രതിഷേധം ഉയർന്നു

ഡിവൈഎഫ്ഐ നേതൃത്വത്തിലാണ് വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ സി അഷിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ലിജിന കെ.കെ നന്ദിയും പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷനായി. രസിൽ സംസരിച്ചു.
#Youth #protest #against #UDF #ruling #committee #Vanimel