വാണിമേൽ: (nadapuram.truevisionnews.com)ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ട വിലങ്ങാട്ടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്ന ഗ്രാമപഞ്ചായത്തിൻ്റെ നടപടിക്കെതിരെ യുവമോർച്ച മിന്നൽ പ്രതിഷേധം നടത്തി.

ഒരു ദിവസം രാത്രി ഒന്നുമില്ലാതായി പോയ വിലങ്ങാട്ടേ പാവങ്ങൾക്ക് നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കാൻ നോക്കുന്ന വാണിമേൽ പഞ്ചായത്ത് ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കെതിരെയും യുവമോർച്ച മിന്നൽ മാർച്ച് നടത്തി.
ഇന്ന് രാവിലെ 12 മണിക്ക് പഞ്ചാത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോംകണ്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി കെ ശ്രീജിത്ത് ,അമൽ രാജ് മരുതോങ്കര, മാമ്പറ്റ ബാലൻ,ഷിബിൻ വിലങ്ങാട് എന്നിവർ പങ്കെടുത്തു.
#Youth #Morcha #against #grama #panchayath #again #harming #people #Vilangad