ഇരുന്നലാട് കുന്നിൽ ചെങ്കൽ ഖനനത്തിന് അനുമതി; അഴിമതി അന്വേഷിക്കണം -കർമ്മ സമിതി

ഇരുന്നലാട് കുന്നിൽ ചെങ്കൽ ഖനനത്തിന് അനുമതി; അഴിമതി അന്വേഷിക്കണം -കർമ്മ സമിതി
Mar 27, 2025 08:11 PM | By Jain Rosviya

വളയം: ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നാദാപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുന്നിലെ താഴ് വരയിലും പരിസരപ്രദേശത്തുമായി 300 ൽ പരം കുടുംബങ്ങൾ താമസിക്കുണ്ട്.

ഈ കുന്ന് വർഷങ്ങൾക്ക് മുമ്പ് ഉരുൾ പൊട്ടലിന് വിധേയമായിട്ടുണ്ട്. ഓരോ വർഷകാലം വന്നു പോകുമ്പോഴും ചെറുകിട കുന്നിടിച്ചിലുകൾ ഇവിടെ സംഭവിക്കാറുണ്ട്. മാത്രവുമല്ല, ഇവിടങ്ങളിൽ താമസമാക്കിയ കുടുംബങ്ങൾ കുഴി എടുക്കുമ്പോൾ ഭൂമിക്കടിയിൽ വലിയ ഗർത്തങ്ങൾ കാണപ്പെടാറുണ്ട്.

ഈ അവസ്ഥ നിലനിൽക്കുന്ന കുന്നിന്റെ നെറുകയിലാണ് ഖനനത്തിന് അനുമതി നേടിയത്. പാരിസ്ഥിതിക ആഘാത പഠിക്കാതെയും കുന്നിന്റെ ദുർബലാവസ്ഥ മനസ്സിലാക്കാതെയുമാണ്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവ് നൽകിയത്.

ആയതിനാൽ  ജില്ലാ ഭരണാധികാരികൾ പൊതുജനതാൽപ്പര്യം മുൻ നിർത്തി കുന്നും പരിസരവും നേരിട്ട് സന്ദർശിച്ച് ഖനനം നിർത്തി വെക്കാൻ ഉത്തരവ് ഇറക്കുകയും കുന്നിൻ്റെ ദുർബലാവസ്ഥ മനസ്സിലാക്കാ ൻ ഒരുശാസ്ത്രീയ പഠനത്തിന് ഉത്തരവ് ഇടുകയും ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പണമെറിഞ്ഞും ചില ഉദ്യേ ാഗസ്ഥരെ വിലയ്ക്കെടുത്ത് റിപ്പോർട്ട് എഴുതിപ്പിച്ചും, കോടതിയെ തെറ്റിദ്ധരിപ്പിച്ചും നേടിയ ഈ ഉത്തരവ് കാണിച്ച് ഖനനം നടത്താൻ കുന്നിലേക്ക് വന്നാൽ പൊതുജനത്തിന് നിയമം ലംഘിക്കേണ്ടതായി വരുമെന്നും  ചെങ്കൽ ഖനനം മാത്രം എന്ന പിടിവാശിയിൽ നിന്ന് പിൻന്മാറി പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത ഏത് ബദൽ പ്രോജക്ടുമായി കുന്നിലേക്ക് വരുന്നതിനും പൊതുജനം എതിര് നിൽക്കില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കെ.പി.കുമാരൻ, പാറയിടുക്കിൽ കുമാരൻ, പുത്തോളി കുമാരൻ, കെ.പി.നാണു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

#Permission #granted #red #stone #mining #Irunnalad #hill #Corruption #should #investigated #Karma #Samiti

Next TV

Related Stories
നാദാപുരം ഇരുട്ടിൽ; കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

Mar 30, 2025 11:52 PM

നാദാപുരം ഇരുട്ടിൽ; കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരെ...

Read More >>
നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു

Mar 30, 2025 09:23 PM

നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു

നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
പഞ്ചാക്ഷരീ മന്ത്രങ്ങളാൽ മുഖരിതം; നാമ ജപയാത്രയിൽ ആയിരത്തോളം വനിതകൾ

Mar 30, 2025 09:13 PM

പഞ്ചാക്ഷരീ മന്ത്രങ്ങളാൽ മുഖരിതം; നാമ ജപയാത്രയിൽ ആയിരത്തോളം വനിതകൾ

പാറയിൽ പരദേവത ശിവക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായിട്ടാണ് നാമ ജപ യാത്ര സംഘടിപ്പിച്ചത്....

Read More >>
പതിവ് തെറ്റാത കാരുണ്യം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ നൽകി

Mar 30, 2025 08:39 PM

പതിവ് തെറ്റാത കാരുണ്യം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ നൽകി

വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് ഡയാലിസിസ് സെൻ്റർ ട്രഷറർ അഹമ്മദ് പുന്നക്കൽന് തുക...

Read More >>
എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ  കൂച്ചുവിലങ്ങ് -ഡി വൈ എഫ് ഐ

Mar 30, 2025 08:18 PM

എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ കൂച്ചുവിലങ്ങ് -ഡി വൈ എഫ് ഐ

ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു....

Read More >>
നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

Mar 30, 2025 08:10 PM

നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പരിക്കേറ്റ ഇരുവരെയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്...

Read More >>
Top Stories