നാദപുരം: (nadapuram.truevisionnews.com) ജീവിതത്തിൽ പകച്ചു പോയ ബാല്യങ്ങൾ അവരുടെ സ്വപ്നങ്ങൾക്കും മേലേ ആകാശത്തിലൂടെ അവർ പറക്കും. തൂണേരി ബ്ലോക്കിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന നാദാപുരം ബിആർസിയാണ് ഐഇഡിസി മേഖലയിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ആകാശയാത്ര സംഘടിപ്പിക്കുന്നത്.

യാത്രകൾ സ്വപ്നങ്ങൾ മാത്രമായിരുന്നവർക്ക് പറക്കാനുള്ള ചിറകുകൾക്ക് കരുത്തു നൽകാനായി ബിആർസിയുടെ കൂടെ സന്മനസ്സുള്ള ഒരു കൂട്ടം പേരും ചേർന്നാണ് ആ സ്വപ്നങ്ങൾ പൂവണിയാനായി കൈകോർക്കുന്നത്.
ഏപ്രിൽ രണ്ടിന് നടത്താനിരിക്കുന്ന കോഴിക്കോടിൽ നിന്നും ബാംഗ്ലൂരിലേക്ക് 60 പേരുടെ ആകാശ യാത്രയുടെ മുന്നോടിയായി നാളെ '' എംഎൽഎ ഇ കെ വിജയൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകസമിതി അംഗങ്ങളായ സിഎച്ച് മോഹനൻ വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ തൂണേരി ബിപിസി ടി. സജീവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ സംഗീത സിഡി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
#Flag #off #tomorrow #they #fly #through #sky #dreams