നാദാപുരം: ചരിത്ര പ്രസിദ്ധമായ കുറ്റിപ്രo പാറയിൽ പരദേവത ശിവ ക്ഷേത്രത്തിൽ 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന നവീകരണ കലശ ചടങ്ങുകളിൽ വൻ ജനകീയ പങ്കാളിത്തം. ക്ഷേത്ര ഭാരവാഹികളെ അത്ഭുപ്പെടുത്തുന്ന വിധത്തിലായിരുന്നു വ്യാഴാഴ്ച്ച നടന്ന കലവറ നിറക്കൽ ചടങ്ങ്.

രണ്ട് വാഹനങ്ങൾ നിറയെ പല വ്യഞ്ജനങ്ങളും പച്ചക്കറികളും പൂജാ ദ്രവ്യങ്ങളുമായി കലവറ നിറക്കൽ ഘോഷ യാത്ര സമാപിച്ചു. രാവിലെ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയുടെ ഭാഗമായി രണ്ട് വാഹനങ്ങൾ രണ്ട് റൂട്ടുകളിലായി സഞ്ചരിച്ച് വൈകീട്ടോടെ ക്ഷേത്രത്തിൽ തിരിച്ച് എത്തുകയായിരുന്നു .
ഭക്തി ഗാനങ്ങളുടേയും ചെണ്ട മേളങ്ങളുടേയും അകമ്പടിയോടെ നടന്ന ശബ്ദമുഖരിതമായ പ്രചാരണവും ഭക്ത ജനങ്ങളിൽ ആവേശം നിറച്ചു. വഴി നീളെ ഭക്ത ജനങ്ങൾ നവീകരണ കലശത്തിന് ആവശ്യമായ സാധനങ്ങൾ കലവറ വാഹനങ്ങളിൽ എത്തിക്കാനുള്ള ആവേശത്തിലായിരുന്നു.
ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി , ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ , നവീകരണ കലശ കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ , ഭക്ത ജനങ്ങൾ എന്നിവർ വൈകീട്ട് കലവറ സമർപ്പണ ചടങ്ങിൽ പങ്കാളികളായി. കലവറ നിറക്കൽ ചടങ്ങ് വൻ വിജയമാക്കി മാറ്റിയ ഭക്ത ജനങ്ങൾക്കും പ്രദേശവാസികൾക്കും നവീകരണ കലശ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
#devout #mind #filled #pantry #country #took #over #innovation #pot