തൂണേരി : കുടുംബാരോഗ്യ കേന്ദ്രത്തിന് തൂണേരി ഇ.വി.യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ അക്ഷരോപഹാരം " ചെരാത്" വാർഡ് മെംബർ ടി.എൻ. രഞ്ജിത്ത് അസിസ്റ്റന്റ് സർജൻ ഡോ. രചിത്രയ്ക്ക് കൈമാറി.

പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും വായിക്കാൻ പുസ്തകങ്ങൾ നൽകി.
സ്കൂൾ ഹെഡ് മാസ്റ്റർ കെ.പി സുധീഷ് , മുൻ എച്ച്.എം പി. രാമചന്ദ്രൻ മാസ്റ്റർ, ജെ.എച്ച് ഐ രാജേഷ് കുമാർ, പി.പി. പ്രദീപൻ,വി.കെ.മോഹനൻ, കെ. ജമീല, എസ്.എൻ. ദീപ്തീഷ്, പി. ലത്തീഫ്, കെ.പി.സുജിത്ത്, സ്കൂൾ ലീഡർ എസ്.എൻ. വേദജ് എന്നിവരും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
#Cherath #Students #letter #appreciation #health #center