നാദാപുരം: (nadapuram.truevisionnews.com) കുറ്റിപ്രം പാറയിൽ ക്ഷേത്ര സന്നിധിയിൽ വിശ്വാസികൾക്കും കലാ ആസ്വാദകർക്കും തായമ്പകയിൽ അവിസ്മരണീയ അനുഭവം പകർന്ന് നൽകി പത്ത് വയസ്സുകാരൻ മാസ്റ്റർ മാധവ് രാജ്. വള്ളിയൂർ കാവ് , ഗുരുവായൂർ ഉൾപ്പെടെ കേരളത്തിലെ 24 ഓളം പ്രമുഖ ക്ഷേത്രങ്ങളിൽ മാധവ് രാജ് കലാസമർപ്പണം നടത്തിയിട്ടുണ്ട്.

വള്ളിയൂർ കാവ് ക്ഷേത്രോത്സവത്തിലൂടെയാണ് മാധവ് രാജ് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. കുറ്റിപ്രം പാറയിൽ പരദേവതാ -ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ മൂന്നാം ദിനമായിരുന്ന ശനിയാഴ്ച്ച നാമ ജപം യാത്രയ്ക്ക് ഒപ്പം മാധവ് രാജിൻ്റെ ഒരു മണിക്കൂറിലധികം നീണ്ട നിന്ന താള വിസ്മയം വിശ്വാസികളെ ആനന്ദ നിർവൃതിയിലേക്ക് കൊണ്ട് പോയി.
ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് വിജയൻ പൊന്നങ്കോട്ട് മാധവ് രാജിനെ പൊന്നാടയണിച്ചും ക്ഷേത്രം കമ്മിറ്റി അംഗം ഷജിത്ത് നോട്ട് മാല അണിയിച്ചും ആദരിച്ചു. കല്ലാച്ചി ഗവ യു പി സ്കൂൾ 5 ാം വിദ്യാർത്ഥിയായ മാധവ് രാജ് പാറയിൽ പരദേവതാ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരിയുടെയും (കുന്നമംഗലം ഇല്ലം) അനിതയുടേയും മകനാണ്. നന്മണ്ട വിജയൻ മാരരുടെയും വിവേക് കല്ലാച്ചിയുടെയും ശിഷ്യനാണ് മാധവ് രാജ്
#Master #MadhavRaj #performed #melodious #song #parayil #temple