നാദാപുരം: (nadapuram.truevisionnews.com)നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിൽ പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രിയാണ് നാദാപുരത്ത് അതിരുവിട്ട ആഘോഷം നടന്നത്. കല്ലാച്ചിയിലും വാണിമേൽ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു യുവാക്കളുടെ പടക്കം പൊട്ടിക്കൽ.
ഇതോടെ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു. സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്നാണ് ആക്ഷേപം. വാണിമേൽ ടൗണിൽ ഉണ്ടായ പടക്കം പൊട്ടിക്കലിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വളയം പോലീസ് കേസെടുത്തു.
അതേസമയം, പേരോട് കാറിൽ വച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം നാദാപുരം പോലീസ് കേസെടുത്തു. ഇയ്യങ്കോട് സ്വദേശികളായ മുഹമ്മദ് ഷഹറാസ്, ബന്ധു റഹീസ് എന്നിവർക്കെതിരെയാണ് കേസ്.
#Youth #celebrate #bursting #crackers #middle #road #Nadapuram #Police #register #case