നാദാപുരം: (nadapuram.truevisionnews.com) തൂണേരി ബി ആർ സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന ആകാശ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി വനജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

തൂണേരി ബിപിസി ടി സജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി എച്ച് മോഹനൻ (സംഘാടക സമിതി ഭാരവാഹി), തോട്ടത്തിൽ നാസർ (കെ എം സി സി ജനറൽ സെക്രട്ടറി കോറമംഗല ബാംഗ്ലൂർ), ശ്രീ കണേക്കൽഅബ്ബാസ് (വാർഡ് മെമ്പർ), സുധീഷ് പി (ട്രാവൽ ഏജൻറ്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പി സുധീഷിൽ നിന്നും വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ ബോർഡിങ് പാസ് ഏറ്റുവാങ്ങി. തൂണേരി പി ആർ ശ്രീലേഖ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
#BRC #sky #trip #children #Flag #off #ceremony #held