നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദ് (50) ഖത്തറിൽ അന്തരിച്ചു. ദോഹ റൊട്ടാന റെസ്റ്റാറന്റിൽ ജീവനക്കാരായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്.

മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസിൽ മയ്യിത്ത് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
#Chelakkad #native #passed #away #Qatar