നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വാണിമേൽ പഞ്ചായത്ത് കെട്ടിട നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് വിലങ്ങാട് ഡി വൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി രാഹു ൽരാജ് ഉദ്ഘാടനം ചെയ്തു. എൻ പി രസിൽ അധ്യക്ഷനായി. എൻ പി വാസു, എ കെ ബിജിത്ത്, സി എച്ച് രജീഷ് എന്നിവർ സംസാരിച്ചു. വിലങ്ങാട് മേഖലാ സെക്രട്ടറി കെ വി നിധീഷ് സ്വാഗതവും കെ കെ ലിജിന നന്ദിയും പറഞ്ഞു
#Notice #pay #tax #lost #homes #landslide #DYFI #protests