നാദാപുരം:(nadapuram.truevisionnews.com) നാദാപുരത്ത് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച് പ്രവാസി. നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിൻ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ് ലേലത്തിൽ വെച്ചത്. വാശിക്ക് തുടങ്ങിയ ലേലം വിളിയങ്ങ് കയറിക്കയറി പിന്നെ അത് എത്തി നിന്നത് ഒരു ലക്ഷം രൂപയിലാണ്.
750 രൂപയ്ക്ക് കിട്ടുന്ന ആട്ടിൻതലയാണ് ലേലം വിളിയോടെ സ്റ്റാറായത്. വേവത്തെ പ്രവാസിയായ ഇസ്മയിലാണ് ലേലം വിളിച്ച് ആട്ടിൻതല സ്വന്തമാക്കിയത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇസ്മായിൽ. മറ്റ് ആട്ടിൻ തലകൾക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്.



ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്. ലേലംവിളി പ്രതീക്ഷിച്ചതിനേക്കാൾ വിജയത്തിലെത്തിയതോടെ സംഘാടകരും ഹാപ്പി. വില നോക്കിയിട്ടല്ല, സംഘാടകര്‍ക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയാണ് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലം ചെയ്തതെന്ന് അവധിക്ക് നാട്ടിലെത്തിയ ഇസ്മയില്‍ പറഞ്ഞു.
Expatriate auctions goat's head for two lakh in Nadapuram