നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ജാമിഅ: ഹാശിമിയ്യ മീലാദ് പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 'തിരുനബി പ്രഭപരത്തിയ ഒന്നര സഹസ്രാബ്ദം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബഷീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷനായി. പി.പി അശ്റഫ് മൗലവി, സൂപ്പി നരിക്കാട്ടേരി, ടി ജിമേഷ്,വി.പി ദുൽകിഫിൽ, രജീന്ദ്രൻ കപ്പള്ളി, വത്സരാജ് മണലാട്ട്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പി.കെ അഹമ്മദ് ബാഖവി മോഡറേറ്ററായി.
സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി, ടി.എം.വി അബ്ദുൽ ഹമീദ്, പി.എ മമ്മൂട്ടി, സയ്യിദ് മെഹ്താബ് ജിഫ്‌രി, സിയാദ് എം.പി എന്നിവർ സംസാരിച്ചു.പടം: നാദാപുരം ജാമിഅ:ഹാശിമിയ്യ സെമിനാർ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുലൈലി ഉദ്ഘാടനം ചെയ്യുന്നു
Hashimiyah seminar was notable