നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുറത്തു വന്നപ്പോൾ വലിയ രീതിയിലുള്ള അപാകതകളാണ് കാണുന്നതെന്നും ഇതിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ.
മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ചില ഉദ്യോഗസ്ഥന്മാരാണ് യു ഡി എഫ് അനുഭാവികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ പല പഞ്ചായത്തിലും ആസൂത്രിത ശ്രമം നടത്തിയത്. ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയിൽ യുഡിഎഫ് പുതുതായി ചേർത്ത പല വോട്ടർമാരുടെയും പേരുകൾ കാണുന്നില്ല. ഇത് ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണം ആണെന്നും അദ്ദേഹം പറഞ്ഞു.



നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നക്കൽ. ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ കെ നവാസ്, മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, ജന. സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി കെ ദാമു മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ, രവീഷ് വളയം, ജമാൽ കൊരംകോട്ട്, നസീർ വളയം, എം കെ അഷ്റഫ്, ഹമീദ് വലിയാണ്ടി, കെ എം സമീർ, രാമചന്ദ്രൻ, ടി ദാമോദരൻ, ഇ കെ ചന്തമ്മൻ, കെ സി ബാല കൃഷ്ണൻ, എൻ ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
UDF threatens to protest if voter list irregularities are not resolved