തൂണേരി : ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ ആരംഭിച്ചു.



ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫല വൃക്ഷ തൈ കൈമാറി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. വിവിധ വാർഡുകളിൽ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.
Campaign under the auspices of the employment guarantee scheme in Thuneri