ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കോട്ടേമ്പ്രയിലെ ആദ്യകാല സി.പി.എം. പ്രവർത്തകനായിരുന്ന ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരി,റീത്ത് സമർപ്പണം, പ്രകടനം, പൊതുയോഗം എന്നിവ നടത്തി. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം സിപിഎം നാദാപുരം ഏരിയ എ.മോഹൻദാസ് സെക്രട്ടറി നിർവഹിച്ചു.
രമേശൻ കുന്നുമ്മൽ അധ്യക്ഷനായി. സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി,നാദാപുരം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അനിൽകുമാർ,ടിവി ഗോപാലൻ, ലോക്കൽ സെക്രട്ടറി ടിപി പുരുഷു, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കെ കെ ചന്ദ്രൻ സ്വാഗതവും ശശി മീത്തൽ നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐയും ഓജസ് വായനശാലയും ചേർന്ന് നടത്തിയ ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനം ടിവി ഗോപാലൻ നിർവഹിച്ചു.
CPM commemorates the 53rd death anniversary of the boy in Kottembrath Chalil