Sep 9, 2025 06:05 PM

വളയം: (nadapuram.truevisionnews.com) സർക്കാർ ആശുപത്രിയിൽ ജനങ്ങൾക്ക് വേണ്ടി സേവനം അനുഷ്ടിക്കുന്ന ജീവനക്കാരെയും ഡോക്ടർമാരെയും മാനസികമായും ശാരീരികമായും സുരക്ഷിത ബോധത്തോടെ ജോലി എടുക്കാൻ അവസരം ഒരുക്കണമെന്നും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെയുണ്ടായ അക്രമത്തിൽ പൊലീസ് കേസെടുക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു ആവശ്യപ്പെട്ടു.

സെക്യൂരിറ്റി ജീവനക്കാരൻ ടി കണാരന് നേരെ ഇന്നലെ രാവിലെ ഉണ്ടായ അക്രമത്തിൽ ജീവനക്കാരുടെ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. രോഗികളുടെ സൗകര്യത്തിനും ആബുലൻസിന് വഴി തടസപ്പെടാതിരിക്കാനുമാണ് കാറുകളുടെ പാർക്കിംഗ് പുറത്തേക്ക് മാറ്റിയത്. ഇത് ആശുപത്രിയുടെ പൊതു തീരുമാനമാണ് ഇത് പാലിക്കാൻ ആവശ്യപ്പെട്ട ജീവനക്കാരനെ ശാരീരികമായി അക്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഡോ. ജെബിയും പ്രതിഷേധ യോഗത്തിൽ വ്യക്തമാക്കി. 

പ്രതിഷേധ യോഗത്തിൽ ഡോ. ജിതേന്ദ്രനും പങ്കെടുത്തു. ഹെഡ് ക്ലർക്ക് ബാബു സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു. വളയം ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ഇന്നലെ രാവിലെയാണ് അക്രമുണ്ടായത്.

തിരുവങ്ങോത്ത് കണാരൻ (55) നാണ് അക്രമത്തിൽ പരിക്ക് പറ്റിയത്. ആശുപത്രി വളപ്പിൽ പാർക്ക് ചെയ്ത കാർ പുറത്തേക്ക് മാറ്റി നിർത്തിയിടാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവാണ് കണാരനെ മർദ്ദിക്കുകയും പിടിച്ച് തള്ളിയിടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ 9.30 നാണ് സംഭവം. വളയം നിരവ് സ്വദേശി യുവാവിനെതിരെ കണാരൻ വളയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമത്തിൽ കണാരൻ്റെ കൈക്കും കാലിനും പരിക്കുണ്ട്.


Superintendent Dr. Sindhu wants police to file a case in the violence at Valayam Government Hospital

Next TV

Top Stories










News Roundup






//Truevisionall