നാദാപുരം: (nadapuram.truevisionnews.com) കുന്നംകുളം പൊലീസ് മർദ്ദനത്തിൽ കുറ്റകാരായ പൊലീസുകാരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിലും ബുധനാഴ്ച കോൺഗ്രസ് പ്രതിഷേധ സദസ്സ്. നാദാപുരം പരിധിയില മൂന്ന് പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിലും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം .
ഏറാമല, എടച്ചേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എടച്ചേരി പോലീസ് സ്റ്റേഷന് മുമ്പിലും വാണിമേൽ, വളയം, ചെക്ക്യാട് മണ്ഡലങ്ങളിലെ പ്രവർത്തകർ വളയം പോലീസ് സ്റ്റേഷന് സമീപവും സമരം നടത്തും. പുറമേരി, നാദാപുരം, തൂണേരി മണ്ഡലങ്ങൾ നാദാപുരം പോലീസ് സ്റ്റേഷന് മുമ്പിലുമാണ് സമരം.



തൊട്ടിൽ പാലം, കുറ്റ്യാടി,വടകര , ചോമ്പാല സ്റ്റേഷനുകൾക്ക് മുമ്പിലും സമരം നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പറക്കടവ് അറിയിച്ചു.
Congress to protest in front of police stations in Nadapuram tomorrow