വിലങ്ങാട് നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണം; ജനങ്ങളുടെ ആശങ്കയകറ്റണം -സിപിഐ എം

വിലങ്ങാട്  നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണം; ജനങ്ങളുടെ ആശങ്കയകറ്റണം -സിപിഐ എം
Apr 13, 2025 11:36 AM | By Jain Rosviya

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 9,10,11 വാർഡുകളിലെ നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ജില്ലാ കലക്ടറുടെ വാക്കാലുള്ള നിർദ്ദേശം പുനപരിശോധിക്കണമെന്നും, ജനങ്ങളുടെ ആശങ്കയകറ്റണമെന്നും സിപിഐ എം വിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കലക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് ദുരന്തമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്.

എന്നാൽ ഇത് സംബന്ധിച്ച ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വാണിമേൽ പഞ്ചായത്ത് ഉൾപെടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഉരുൾപൊട്ടൽ ദുരന്ത സാദ്ധ്യതയില്ലാത്ത ഈ മേഖലയിലെ മൂന്ന് വാർഡുകളിലെ എല്ലാ പ്രദേശങ്ങളിലും വീട് നിർമ്മാണമുൾപെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും, പെർമിറ്റ് അനുവദിക്കുന്നതിനും, മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഈ നിർദ്ദേശം തടസ്സമാകരുത്.

ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ പഞ്ചായത്തും, ജില്ലാ ഭരണകൂടവും തയ്യാറാകണമെന്ന് സിപിഐ എം വിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

#Restrictions #construction #work #Vilangad #People #concerns #allayed #CPI(M)

Next TV

Related Stories
സംരംഭക രംഗത്തെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി കരിയർ ടോക്ക് സംഘടിപ്പിച്ചു

Dec 30, 2025 08:43 PM

സംരംഭക രംഗത്തെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി കരിയർ ടോക്ക് സംഘടിപ്പിച്ചു

പുതിയ സാധ്യതകളെ പരിചയപ്പെടുത്തി കരിയർ ടോക്ക്...

Read More >>
ബുൾഡോസർ രാജനെതിരെ ഡിവൈഎഫ്ഐ

Dec 30, 2025 07:44 PM

ബുൾഡോസർ രാജനെതിരെ ഡിവൈഎഫ്ഐ "വിറ്റ്നസ്"

ബുൾഡോസർ രാജനെതിരെ ഡിവൈഎഫ്ഐ...

Read More >>
അടിമുടി മാറുന്നു; പാറക്കടവ് ടൗൺ നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം ചേർന്നു

Dec 30, 2025 12:37 PM

അടിമുടി മാറുന്നു; പാറക്കടവ് ടൗൺ നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം ചേർന്നു

പാറക്കടവ് ടൗൺ നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ...

Read More >>
Top Stories










News Roundup