വളയം: [nadapuram.truevisionnews.com] മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ വളയത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സി.പി.ഐ(എം) ഏരിയാ സെക്രട്ടറി എ. മോഹൻദാസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എം.വി. ലത അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ. ദാമോദരൻ, കെ.പി. പ്രദീഷ്, എം. ദിവാകരൻ, എ.കെ. രവീന്ദ്രൻ, പി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
Employment Guarantee Scheme, NREG Workers Union Protest










































