പാറക്കടവ്: (https://nadapuram.truevisionnews.com/) ഗതാഗതക്കുരുക്കിനാൽ ശ്വാസം മുട്ടുന്ന പാറക്കടവ് ടൗണിൻ്റെ മുഖം മാറുമോയെന്ന പ്രതീക്ഷ മുളപ്പൊട്ടുന്നു.ടൗൺ നവീകരണം ചർച്ച ചെയ്യാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ചു ചേർത്തു.
ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പാറക്കടവ് ടൌൺ നവീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കലിന്റെ ആഭിമുഖ്യത്തിൽ പാറക്കടവ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഇന്ന് പഞ്ചായത്തിൽ ഓഫീസിൽ ചേർന്നു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സെക്രട്ടറി മുഹമ്മദ് ആശിഖ്, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജീഷ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബി പി മൂസ, സെക്രട്ടറി ലത്തീഫ് പെട്ടിന്റവിട, ട്രഷറർ ഷാന നാസർ, ഭാരവാഹികളായ ഇസ്മായിൽ, ഇസ്മായിൽ മാവിലാട്ട്, അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു.
Town renovation: President calls on Merchant Association office bearers








































