നാദാപുരം: [nadapuram.truevisionnews.com] ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവ് ടൗൺ നവീകരിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് അധികൃതരും വ്യാപാരികളും ചേർന്ന് ചർച്ച നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കലിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് സംയുക്ത യോഗം ചേർന്നത്. ടൗണിന്റെ മുഖച്ഛായ മാറ്റുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
വ്യാപാരികളുടെ പിന്തുണയോടെയും സഹകരണത്തോടെയും നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആശിഖ്, അസിസ്റ്റൻ്റ് സെക്രട്ടറി ബിജുമോൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിജീഷ്, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ബി പി മൂസ, സെക്രട്ടറി ലത്തീഫ് പെട്ടിന്റവിട, ട്രഷറർ ഷാന നാസർ, മറ്റ് ഭാരവാഹികളായ ഇസ്മായിൽ മാവിലാട്ട്, അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ തുടർനടപടികൾ വരും ദിവസങ്ങളിൽ പഞ്ചായത്ത് പ്രഖ്യാപിക്കും.
Traders' meeting as part of Parakkadavu town renovation










































