Dec 30, 2025 09:21 AM

വളയം: [nadapuram.truevisionnews.com] ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർണിവൽ വളയം മേഖലയിൽ വെച്ച് നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് പി. അഞ്ജന നിർവ്വഹിച്ചു. ബാലസംഘം ഏരിയ വൈസ് പ്രസിഡന്റ് എസ്.ആർ. അലംകൃത അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

ഏരിയ കോ-ഓർഡിനേറ്റർ ടി. ശ്രീമേഷ്, ഏരിയ ജോയിന്റ് കൺവീനർ എം. ദേവി, മേഖലാ കോ-ഓർഡിനേറ്റർ ഒ.പി. അശോകൻ, എൻ.പി. ബിജിത്ത്, കെ. ജനിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. വളയം മേഖല ജോയിന്റ് സെക്രട്ടറി യു.കെ. സാൻരാഗ് സ്വാഗതം ആശംസിച്ചു.

Children's group carnival begins in Valayam

Next TV

Top Stories