നാദാപുരം : (https://nadapuram.truevisionnews.com/)പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് ബാച്ചിൻ്റെ നേതൃത്വത്തിൽ കരിയർ ടോക്ക് സംഘടിപ്പിച്ചു.ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് യുവാക്കൾക്കുള്ള പുതിയ കരിയർ സാധ്യതകളെ ചർച്ച ചെയ്യുന്ന കരിയർ ടോക്ക് പരിപാടിയിൽ പ്രമുഖ വ്യവസായിയും കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ കെ പി മുഹമ്മദ് കുട്ടികളുമായി സംവദിച്ചു
മംഗലാട് പറമ്പിൽ ഗവ യു പി സ്‌കൂളിലാണ് സപ്‌ത ദിന ക്യാമ്പ് നടക്കുന്നത്. ബിസിനസ്സ് മേഖല മികച്ച ഒരു കരിയറാണെന്നും കഠിനാധ്വാനവും നിശ്ചയ ദാർഡ്യവും ബിസിനസ്സ് വിജയത്തിൽ വളരെ അനിവാര്യമാണെന്നും അദ്ധേഹം പറഞ്ഞു. ഒരു അധ്യപകനിൽ തുടങ്ങി ഒരു ബ്രാൻഡിംഗ് ബിസിനസ്സ് ചെയർമാനിലേക്കുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ധേഹം മറുപടി നൽകി.
ബിസിനസ്സിൽ എത്തിക്സിൻ്റെ റോളിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബിസിനസ്സ് മൂല്യങ്ങളെ തിരസ്‌കരിക്കുന്നവർക്ക് ഈ രംഗത്ത് താൽകാലിക വിജയം മാത്രമേയുണ്ടാവുകയുള്ളു എന്നും അത്തരം കാര്യങ്ങളിൽ തങ്ങൾ പൂർണ്ണ ശ്രദ്ധ പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എം മുഹമ്മദ്,സിറാജ് കൂളിക്കൂൽ,മിനി ടീച്ചർ, റഊഫ് എ ടി, ഫവാസ് ചീറോത്ത്,ദാനിഷ് ഖാലിദ് ,നജ ഫാത്തിമ സംസാരിച്ചു.
Career talk organized to introduce new possibilities










































