ഉരുൾപൊട്ടൽ മേഖലയിലെ നിർമ്മാണ നിരോധനം മലയോര കർഷകരോടുള്ള വെല്ലുവിളി -ഡി കെ ടി എഫ്

ഉരുൾപൊട്ടൽ മേഖലയിലെ നിർമ്മാണ നിരോധനം മലയോര കർഷകരോടുള്ള വെല്ലുവിളി -ഡി കെ ടി എഫ്
Apr 29, 2025 04:26 PM | By Jain Rosviya

വാണിമേൽ : ഉരുൾ പൊട്ടൽ നടന്ന വിലങ്ങാട്ടെ 9,10,11 വാർഡുകളിലെ നിർമ്മാണ നിരോധനം പിണറായി സർക്കാറിൻ്റെ കർഷക ദ്രോഹത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ പാലങ്ങാട്.

മലയോര കർഷക ജനത വർഷങ്ങളായി മണ്ണോട് മല്ലടിച്ചു കൃഷി ചെയ്ത ഭൂമിയും വീടും ഉരുൾപൊട്ടലിൽ ഒലിച്ചു പോയപ്പോൾ കർഷകർക്ക് ഹെക്റ്ററിന് നാമമാത്ര തുക മാത്രമേ സർക്കാർ സഹായമായി നൽകിയുള്ളു. കർഷകരോടുള്ള അവഗണന തുടരുമ്പോഴാണ് മേഖലയിൽ നിർമ്മാണ വിലക്ക് ഏർപ്പെടുത്തി എവിടുന്നെങ്കിലും കടം വാങ്ങി താമസിക്കാനുള്ള കൂര ഉണ്ടാക്കാനുള്ള കർഷകൻ്റെ ആഗ്രഹത്തിന്മേൽ കരിനിഴൽ വീഴുത്തികൊണ്ടുള്ള നിർമ്മാണ നിരോധനം.

ഇത് പുനപരിശോധിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥയ്ക്ക് വാണിമേലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാണിമേൽ മണ്ഡലം പ്രസിഡൻ്റ് രവീന്ദ്രൻ വയലിൽ അധ്യക്ഷത വഹിച്ചു,, വി ടി സുരേന്ദ്രൻ, മൊയ്‌തു കോരങ്കോട്ട്, എൻ കെ മുത്തലിബ്, വാസു എരഞ്ഞിക്കൽ, മഹിമ രാഘവൻ, അശോകൻ ടി, ബാലകൃഷ്ണൻ കെ, രാമചന്ദ്രൻ തലായി, യു പി ജയേഷ് കുമാർ, ചള്ളയിൽ കുഞ്ഞാലി, ഭാസ്കരൻ കൊയ്യാൽ, രാജൻ കമ്പ്ളിപ്പാറ, ഡോമിനിക് കുഴിപള്ളി, ബോബി ജോർജ് തോക്കനാട്, മാർട്ടിൻ ടോംസ്, മാതു കുറ്റികടവത്ത്, ഫൈസൽ യു കെ, സമീർ കെ കെ, അസ്‌ലം കല്ലിൽ തുടങ്ങിയവർ സംസാരിച്ചു.

District committee jatha receives welcome Vanimel DKTF

Next TV

Related Stories
ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

Sep 9, 2025 09:01 PM

ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

ഹാശിമിയ്യ സെമിനാർ...

Read More >>
വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

Sep 9, 2025 07:59 PM

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് യു ഡി...

Read More >>
ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

Sep 9, 2025 07:22 PM

ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

ചങ്ങാതിക്ക് ഒരു തൈ, തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ...

Read More >>
പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

Sep 9, 2025 06:17 PM

പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

നാദാപുരത്ത് പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ്...

Read More >>
ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

Sep 9, 2025 06:05 PM

ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

വളയം സർക്കാർ ആശുപത്രിയിലെ അക്രമത്തിൽ പൊലീസ് കേസെടുക്കണമെന്ന് സൂപ്രണ്ട് ഡോ....

Read More >>
നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

Sep 9, 2025 03:57 PM

നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

നാദാപുരത്ത് രു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച്...

Read More >>
Top Stories

News Roundup

//Truevisionall