2 മില്യൺ പ്ലഡ്ജ്; വാണിമേലിൽ സംഘാടക സമിതിയായി

2 മില്യൺ പ്ലഡ്ജ്; വാണിമേലിൽ സംഘാടക സമിതിയായി
Jun 20, 2025 03:58 PM | By Jain Rosviya

വാണിമേൽ:(nadapuramnews.in)  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിക്കുന്ന '2 മില്യൺ പ്ലഡ്ജ്' ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പരപ്പുപാറ കമ്മ്യുണിറ്റി ഹാളിൽ വെച്ച് ചേർന്ന വാണിമേൽ ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രുപീകരണവും കൺവെൻഷനും തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സെൽമ രാജു സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഇന്ദിര, പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ,വാർഡ് മെമ്പർമാരായ എം.കെ മജീദ്, സി.കെ ശിവറാം,റസാഖ് പറമ്പത്ത്,ഷൈനി എ.പി,കെ.പി മിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജലീൽ ചാലക്കണ്ടി,ബാലൻ മാമ്പറ്റ,ചന്ദ്രൻ കെ, മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ്‌ ,ബ്ലോക്ക്‌ കോർഡിനേറ്റർ നജ്മുസാഖിബ് എന്നിവർ സംസാരിച്ചു.

അംഗണവാടി വർക്കർമാർ, കുടുബ ശ്രീ അംഗങ്ങൾ,വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി നൂറിൽപരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.സംഘാടക സമിതി ചെയർപേഴ്സണായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. സുരയ്യ ടീച്ചർ, ജനറൽ കൺവീനറായി വൈസ് പ്രസിഡന്റ് സെൽമ രാജു, പ്രോഗ്രാം കോർഡിനേറ്ററായി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വി.കെ ശ്രീജേഷ് എന്നിവരെ തിരഞ്ഞെടുത്തു.

two million pledge Vanimel forming organizing committee

Next TV

Related Stories
കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി

Jul 1, 2025 07:16 PM

കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി

ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി...

Read More >>
ആശങ്ക അകറ്റാം; ഹെർണിയക്ക് പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 1, 2025 04:21 PM

ആശങ്ക അകറ്റാം; ഹെർണിയക്ക് പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

ഹെർണിയക്ക് പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -