നാദാപുരം: nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് വളയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പുകയില രഹിത വിദ്യാലയം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകി. തുണേരി, എടച്ചേരി, ചെക്യാട്, വാണിമേൽ, വളയം ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂൾ പ്രധാന അധ്യാപകർ, ചുമതലപ്പെട്ട അധ്യാപകർ എന്നിവർ പരിശീലനത്തിൽ പങ്കാളികളായി.
വിദ്യാർഥികളിൽ പുകയിലയുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുകയുമാണ് പദ്ധതിയുടെ ഉദ്ദേശ്യം. സ്കൂൾ അധികാരികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു കൊണ്ട് സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ: കെ.പി.സിന്ധു പരിശീലനം ഉദ്ഘാടനം ചെയ്തു.


വാണിമേൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എ.എം സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ മരിയ ഗോരേത്തി നന്ദിയും പറഞ്ഞു.
Tobacco free school Training provided teachers Valayam