വളയം: (nadapuram.truevisionnews.com) സംസ്ഥാന സർക്കാറിൻ്റെയും ആരോഗ്യ വകുപ്പിന്റെ തെറ്റായ നടപടിക്കെതിരെ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി യുഡി വൈഎഫ് പ്രവർത്തകർ.
ആവശ്യത്തിന് ഡോക്ടർന്മാരെ നിയമിക്കാതെയും മരുന്ന് ലഭ്യമാക്കാതെയും ഒ.പി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് യുഡിഎസ്എഫ് സമരം. വളയം ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറിനു മുമ്പിൽ നടത്തിയ സമരം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു.


യൂത്ത് ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറി ഇ.വി. അറഫാത്ത് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർ സുശാന്ത് വളയം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലാലു വരയാലിൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നംഷീദ് കുനിയിൽ, സെക്രട്ടറി സി.എം. കുഞ്ഞന്മദ്, മഹിളാ കോൺഗ്രസ് രാഗി സി.എച്ച്. സഹീർതയ്യുള്ളതിൽ, ശ്രീജൻ പി.പി. എന്നിവർ പങ്കെടുത്തു.
UDYF protests Valayam Family Health Center