നാദാപുരം: (nadapuram.truevisionnews.com) കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കൂടുംബശ്രീ യൂണിറ്റും ചേർന്ന് നടപ്പാക്കിയ സമ്മാന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ ഇന്ദിര അധ്യക്ഷയായി തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വി ജയികളായ അനിത, എം ടി രാധ, കെ ടി ചന്ദ്രി, ടി ഉഷ, വി ബീന എന്നിവർക്ക് സമ്മാനങ്ങൾ കൈമാറി.


ഹോം ഷോപ്പ് പദ്ധതി സിഇഒ ഖാദർ വെള്ളി യൂർ, ടി കെ മഞ്ജുള എന്നിവർ സംസാരിച്ചു. ഹോം ഷോപ്പ് ബ്ലോക്ക് കോ ഓർഡിനേറ്റർ കെ ഷിമിജ സ്വാഗത വും ജെ കെ മഹിജ നന്ദിയും പറഞ്ഞു
Homeshop project Prizes distributed winners