എടച്ചേരി:(nadapuram.truevisionnews.com) ജ്ഞാനോദയ ഗ്രന്ഥാലയം തലായി വായന പക്ഷാചരണത്തിൻറെ ഭാഗമായി ഉന്നത വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധസദസ്സും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രവർത്തന പരിധിയിലെ 34 ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടച്ചേരി പൊലീസ് സ്റ്റേഷൻ എ.എസ്.ഐ രതീഷ് പടിക്കൽ നിർവ്വഹിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് കെ പി നാണു അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം നാണു, ബാലൻ മാസ്റ്റർ, പി.എ തലായി, കെ രാഘവൻ എന്നിവർ നൽകി .


കവി രാധാകൃഷ്ണൻ എടച്ചേരി പ്രഭാഷണം നടത്തി.ഗ്രന്ഥശാലാ സെക്രട്ടറി കെ.കെ.രമേശൻ സംസാരിച്ചു. ഗ്രന്ഥലോകം വാർഷിക വരിസംഖ്യ പച്ചോളങ്ങര സുരേഷ് ബാബുവിൽ നിന്നും പി. എം നാണു ഏറ്റുവാങ്ങി. ബാംഗാളിൽ വന്നു മുതുവടത്തൂർ വി.വി. എൽ.പി സ്കൂളിൽ പഠിച്ച് എൽ.എസ്.എസ് നേടിയ റിജ്വാന മണ്ഡൽ എന്ന കുട്ടിയെ ചടങ്ങിൽ അനുമോദിച്ചു.
Reading Day celebration Congratulation top achievers anti drug session organized