എടച്ചേരി : (nadapuram.truevisionnews.com) എടച്ചേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ വാർഡ് മെമ്പർമാർ,കൃഷി ഓഫീസർ ജിൻസി, തുടങ്ങിയവർ സംസാരിച്ചു. നിലവിൽ കർഷകർ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ചും കാർഷിക രംഗത്തെ നൂതന സാധ്യതകളെ കുറിച്ചും കൂൺഗ്രാമം പദ്ധതി, സമഗ്ര പച്ചക്കറി ഉത്‌പാദന യജ്‌ഞം, വിള ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളെക്കുറിച്ചും സഭ ചർച്ച ചെയ്തു.
Njattuvela Chanda Farmers Assembly organized Edachery