നാദാപുരം:(nadapuram.truevisionnews.com)നിരവധി കുടുംബങ്ങൾക്ക് കരുതലും കൈത്താങ്ങുമായി മർകസ് സാന്ത്വനം പദ്ധതി നാടിന് സമർപ്പിച്ചു. മർക്കസ് ചാരിറ്റി വിഭാഗമായ ആർ.സി.എഫ്.ഐ യുമായി സഹകരിച്ചു കൊണ്ട് നാദാപുരം സോൺ എസ്.വൈ.എസ് സാന്ത്വനം വിഭാഗം നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ഏഴ് ലക്ഷം രൂപയുടെ സ്വാന്തന പദ്ധതികളുടെ സമർപ്പണം കയനോളി താജുൽ ഉലമ സുന്നി സെൻററിൽ നടന്നു. കോഴി വളർത്തൽ യൂണിറ്റുകൾ, തെങ്ങിൻ തൈകൾ, വീൽ ചെയറുകൾ, തയ്യൽ മെഷീനുകൾ , കണ്ണടകൾ, സ്കൂൾ ബാഗുകൾ തുടങ്ങി പത്തോളം പദ്ധതികൾ 170 കുടുംബങ്ങൾക്കാണ് ജീവിതോപാധി നൽകിയത്.


കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് പുന്നോറത്ത് അമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ എസ് വൈ എസ് പ്രസിഡൻറ് മുനീർ സഖാഫി ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ആർ.സി.എഫ്.ഐ പ്രതിനിധി മർസുഖ് നൂറാനി പദ്ധതി വിശദീകരണം നടത്തി. ഇസ്മായിൽ സഖാഫി തിനൂർ, സലാം നൂറാനി വേളം, നിസാർ ഫാളിലി സംബന്ധിച്ചു. യൂനുസ് അഹ്‌സനി സ്വാഗതവും മൂസക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
Markaz Santhwanam project dedicated nadapuram