നാദാപുരം: (nadapuram.truevisionnews.com)കല്ലാച്ചി ഗവ:യു പി സ്കൂളിൽ, ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന 92 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി.പ്രസിഡന്റ് വി വി മുഹമ്മദലി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായിരുന്നു.
ഓപ്പൺ സ്റ്റേജ്, മതിൽ ഗേറ്റ്, ഇന്റർ ലോക്ക്, പെയിന്റിംഗ്, പുതിയ ബിൽഡിംഗ് വൈദ്യതീകരണം തുടങ്ങി വിവിധ നിർമ്മാണ പ്രവൃത്തികളാണ് സ്കൂളിൽ നടക്കുന്നത്.നിലവിലുണ്ടായിരുന്ന ഹാൾ വിഭജിച്ച് ക്ലാസ്സ് മുറികളാക്കി മാറ്റുന്നതിന് 16 ലക്ഷം രൂപ നേരത്തെ ഗ്രാമ പഞ്ചായത്ത് ചെലവഴി ച്ചിരുന്നു.സ്കൂളിനാവശ്യമായ ബെഞ്ച്, ഡെസ്ക്, ലൈബ്രറിക്കുള്ള അലമാര എന്നിവയും കഴിഞ്ഞ മൂന്ന് വർഷക്കലമായി ഗ്രാമ പഞ്ചായത്ത് നൽകി വരുന്നുണ്ട്.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, മെമ്പർ നിഷ മനോജ്, അഡ്വ: കെ എം രഘുനാഥ്, എ സുരേഷ് ബാബു,ഇല്ലിക്കൽ കുഞ്ഞി സൂപ്പി, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, കെ വി അബ്ദുള്ള,സ്കൂൾ ഹെഡ് മാസ്റ്റർ എം രവി, പി ടി എ പ്രസിഡന്റ് അനൂപ് സി ടി, ശ്രീധരൻ പൊന്നങ്കോട്ട്,എം പി ടി എ പ്രസിഡന്റ് ഷിംന ശ്രീജിത്ത്, വി പി സാജു,ഹൈദ്രൂസ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
Kallachi Govt UP development Gram Panchayath