നാദാപുരം: നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശീയ സെക്രട്ടറി സി.കെ സുബൈറിനുള്ള അനുമോദനവും സമകാലിക രാഷ്ട്രീയ വിശകലനവും സംഘടിപ്പിച്ചു. അബ്‌ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കാലാ അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷനായി.
രമ്യ ഹരിദാസ്, വി.ടി ബൽറാം, അഡ്വ. ഫൈസൽ ബാബു പ്രഭാഷണം നടത്തി. സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, കെ.കെ. നവാസ്, വി.വി മുഹമ്മദലി, എൻ.കെ മൂസ, എം.പി ജാഫർ, ടി.കെ ഖാലിദ്, വയലോളി അബ്‌ദുല്ല, വി.പി കുഞ്ഞബ്‌ദുല്ല, ടി.കെ അഹമ്മദ്, ടി.എം.വി അബ്‌ദുൽ ഹമീദ്, ബി.പി മൂസ, എം.കെ അഷ്റഫ്, സി.കെ നാസർ, ഇ ഹാരിസ്, എ ആമിന, കെ സൈനബ, റംഷിദ് ചേരനാണ്ടി, സാലി സംസാരിച്ചു.
Mappila Kala Academy felicitates CK Subair