ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഉന്നത വിജയികളെ അനുമോദിച്ച് പൊതുജന വായനശാല ഗ്രന്ഥാലയം കായപ്പനച്ചി.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു.എം. ബാബു അധ്യക്ഷത വഹിച്ചു.
കേരള പോലീസിൽ നിയമനം ലഭിച്ച ശ്രീരൂപ തേടയിൽ,സി.എസ്.ഐ.ആർ, നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ 57-ാം റാങ്ക് നേടിയ കെ.അനശ്വര ഗവ.സ്കൂൾ അധ്യാപക നിയമനം ലഭിച്ച സംഘമിത്ര എസ് നാഥ് എന്നിവരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് യു . എസ്. എസ്,എൻ. എം എം . എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ സംസാരിച്ചു.കെ.ടി.കെ അതുൽ സ്വാഗതവും കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
Public Library congratulates top achievers kayappanachi