പുറമേരി :(nadapuram.truevisionnews.com) വായന പരിപോഷിപ്പിക്കാൻ എംഎസ്എഫ് മാതൃക. ആയിരം കഥാ പുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് പദ്ധതിക്ക് പുറമേരിയിൽ തുടക്കം.
എം എസ് എഫും ബഹ്‌റൈൻ കെഎംസി സി പുറമേരി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിലേക്ക് നൽകുന്ന കഥാ പുസ്തകങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ബഹ്‌റൈൻ കുറ്റ്യാടി നിയോജകമണ്ഡലം ജന:സെക്രട്ടറി പി എം എ ഹമീദ് അരൂർ യുപി സ്കൂളിന് നൽകി വിതരണോദ്ഘാടനം നടത്തി.


എം എസ് എഫ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് ഷക്കീൽ വി പി ബഹ്‌റൈൻ കുറ്റ്യാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സാജിദ് അരൂർ,സെക്രട്ടറി ജമാൽ കല്ലുംപുറം ബഹ്‌റൈൻ കെ എം സി സി പുറമേരി പഞ്ചായത്ത് ജന സെക്രട്ടറി മുഹമ്മദ് വി പി അരൂർ,പഞ്ചായത്ത് എം എസ് എഫ് ജന:സെക്രട്ടറി ഷംനാദ് നേരോത്ത് , വൈസ് പ്രസിഡന്റ് യാസീൻ മുഹമ്മദ്, റിഫാദ് തുടങ്ങിവർ പങ്കെടുത്തു.
One thousand story books sent schools promote reading purameri