എടച്ചേരി:(nadapuram.truevisionnews.com) നരിക്കുന്ന് യുപി സ്‌കൂളിൻ്റെ നേതൃത്വത്തിൽ 'ബിമലോർമ്മകൾ' എന്ന പേരിൽ കെ. എസ് ബിമൽ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ രചന മത്സര വിജയികൾക്കുള്ള ഉപഹാരങ്ങളും നൽകി. പിടിഎ വൈസ് പ്രസിഡണ്ട് എ ഭാസ്കരൻ അധ്യക്ഷനായി. സത്യൻ പാറോൽ, എ ഭാസ്കരൻ, കെ ബിജീഷ്, ഇ വി ഇല്യാസ് എന്നിവർ സംസാരിച്ചു.
KS Bimal commemoration organized edachery