പുറമേരി:(nadapuram.truevisionnews.com) പ്രമുഖ സഹകാരിയും പുറമേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റമായിരുന്ന ഇ വി കുമാരന്റെ അനുസ്മരണത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറമേരി സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു.
അനുമോദനവും ക്യാഷ് അവാർഡ് വിതരണവും വിജ്ഞാന കേരളം അഡ്വൈസർ ഡോ. പി സരിൻ നിർവഹിച്ചു. പുറമേരി ബാങ്ക് പ്രസിഡണ്ട് ടി. അനിൽകുമാർ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡണ്ട് വിമൽകുമാർ സ്വാഗതം പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ ടി.എൻ കെ. ശശീന്ദ്രൻ, ഹരീന്ദ്രൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ, എ.ടി കെ.ഭാസ്കരൻ, സുനിത തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ടി കെ വിനോദൻ നന്ദി പറഞ്ഞു.
purameri Cooperative Bank felicitates top achievers