ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം, 12 പവൻ സ്വർണ്ണവും പണവും കവർന്നു

ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം, 12 പവൻ സ്വർണ്ണവും പണവും കവർന്നു
Feb 23, 2026 12:29 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ സ്വർണ്ണവും പണവും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയി, തിരികെ എത്തിയപ്പോൾ വീട്ടിന്റെ മുകളിലെ ഭാഗത്തെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

മുകളിലെ നില വഴിയാണ് കള്ളൻ അകത്ത് കടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു വരുകയാണ്.

പോലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് കുടുംബം വീട് പൂട്ടി, ക്ഷേത്രത്തിൽ പോയത്. രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

Major theft in Iringannoor

Next TV

Related Stories
ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

Feb 23, 2026 02:19 PM

ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്...

Read More >>
വികസന സെമിനാർ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

Feb 23, 2026 11:37 AM

വികസന സെമിനാർ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ...

Read More >>
റിപ്പബ്ലിക് വാർഷികം; എടച്ചേരിയിൽ വിജയ കലാവേദി റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

Feb 23, 2026 11:20 AM

റിപ്പബ്ലിക് വാർഷികം; എടച്ചേരിയിൽ വിജയ കലാവേദി റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

എടച്ചേരിയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News