നാദാപുരം: (nadapuram.truevisionnews.com) വരിക്കോളി ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ "വിജ്ഞാന വികസനം തുടരട്ടെ..... സോദരത്വം വാഴട്ടെ....." എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിജ്ഞാന വികസന സദസ്സ് നടത്തി.
പരിപാടി വാർഡ് മെമ്പർ സ്നേഹ ഉദ്ഘാടനം ചെയ്തു. എ കെ ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി. സിജിന പികെ അധ്യക്ഷയായി. സുമേഷ് കെ വി, ഇ മുരളീധരൻ, ബീന വി പി, അനൂപ് സി എം, ടി രമേശൻ എന്നിവർ സംസാരിച്ചു.
ദിവാകരൻ കുനിയിൽ നന്ദിയും പറഞ്ഞു. അനുബന്ധ പരിപാടിയായി നടന്നിട്ടുള്ള രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണവും ഫ്ലവേഴ്സ് ടോപ് സിംഗർ മത്സരാർത്ഥി ദേവദർശിന് അനുമോദനവും പരിപാടിയിൽ നടന്നു.
Knowledge Development Conference in Varikoli


































