നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാടിനടുത്ത് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. വിലങ്ങാട് കമ്മായിയിലാണ് ഉരുൾപൊട്ടിയത്. നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി മലയിലാണ് ഉരുൾപൊട്ടിയതായി സംശയം. പുഴയിൽ കുത്തിയൊലിച്ച് മലവെള്ളാപ്പാച്ചിൽ.
പുഴകളിലും തോടുകളിലും ചളി കലങ്ങിയ വെള്ളം കുത്തിയൊലിക്കുകയാണ്. പുഴമൂല പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു. പിന്നാലെ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിക്കുകയായിരുന്നു. പിന്നാലെ സേനസംഘം സ്ഥലത്തെത്തി കയർ കെട്ടിയുവാവിനെ രക്ഷപെടുത്തി.
Vilangad landslide suspected again




































