നാദാപുരം: (nadapuram.truevisionnews.com)കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല ബാലവേദിയുടെ നേതൃത്വത്തിൽ സമാധാനോത്സവം വരിക്കോളി പ്രതിഭാ മിനി ഓഡിറ്റോറിയത്തിൽ നടന്നു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി കെ. ചന്ദ്രൻ സമാധാനോത്സവം ഉദ്ഘാടനം ചെയ്തു.
യുവസമിതി സബ് കമ്മറ്റി കൺവീനർ റിനീഷ് വിലാതപുരം അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം ശശിധരൻ,എ കെ ഹരിദാസൻ, പി കെ ഷാജി,കെ ടി കെ അഭിരാം സംസാരിച്ചു. ബാലവേദി ഉപസമിതികൺവീനർ സി കെ ശശി സ്വാഗതം പറഞ്ഞു. സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ രചനകൾ, ഹ്രസ്വ ചലച്ചിത്ര പ്രദർശനം തുടങ്ങിയ സെഷനുകൾ നടന്നു.
വൈകുന്നേരം കുമ്മങ്കോട് ടൗണിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടന്നു. കുട്ടികളുടെ നേതൃത്വത്തിൽനടന്ന പൊതുയോഗത്തിൽ നൈതിക അധൃക്ഷയായി.ബാലവേദി മേഖല സെക്രട്ടറി പി വി കാർത്തിക്, ശ്രേയപ്രകാശ് അരൂർ എന്നിവർ സംസാരിച്ചു. പൊതുയോഗത്തിന്ന് അനാമിക സ്വാഗതവും ശിവാനി നന്ദിയും പറഞ്ഞു.
Peace festival and anti war rally in Varikkoli










































